Skip to main content

മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ പ്രഭവ കേന്ദ്രമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതി, സ്വജനപക്ഷപാതം, ധൂര്‍ത്ത്, കൊള്ള എന്നിവയുടെ ഉറവിടമായി സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയുടെ ഓഫീസും മാറിയെന്നും ചെന്നിത്തല. മുഖ്യമന്ത്രി രാജിവെച്ച് സി.ബി.ഐ അന്വേഷണം നേരിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് സ്പീക്ക് അപ്പ് കേരള എന്ന പേരില്‍ എല്ലാ വാര്‍ഡുകളിലും സത്യാഗ്രഹ സമരം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags