Skip to main content

എസ്.എന്‍.ഡി.പി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി മഹേശന്‍ എഴുതിയ അവസാനത്തെ ആത്മഹത്യ കുറിപ്പ് പുറത്ത്. കുറിപ്പില്‍ വെള്ളാപ്പള്ളി നടേശനെതിരെയും പരാമര്‍ശമുണ്ട്. തൂങ്ങിമരിച്ച യൂണിയന്‍ ഓഫീസിലെ മുറിയില്‍ ഒട്ടിച്ച നിലയിലാണ് കുറിപ്പ് കണ്ടെത്തിയത്. ഇതിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

തന്റെ ജീവിതം തന്റെ നേതാവായ വെള്ളാപ്പള്ളി നടേശനും സുഹൃത്ത് കെ.എല്‍.അശോകനും പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന യൂണിയന്‍ നേതാക്കന്മാര്‍ക്കും വേണ്ടി ഹോമിക്കുന്നു എന്നാണ് കുറിപ്പിലുള്ളത്.

എന്നാല്‍ മഹേശനെ കേസുകളില്‍ കുടുക്കാന്‍ ശ്രമിച്ചു എന്ന ആരോപണം തുഷാര്‍ വെള്ളാപ്പള്ളി നിഷേധിച്ചു. കാണാതായ 15 കോടി രൂപയുടെ ഉത്തരവാദി മഹേശനാണെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. മഹേശന്‍ ഒറ്റയ്ക്കാണ് ഇടപാടുകള്‍ നടത്തിയിരുന്നതെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

ഇക്കഴിഞ്ഞ 24-ാം തീയതിയാണ് കെ.കെ മഹേശനെ എസ്.എന്‍.ഡി.പി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൈക്രോഫിനാന്‍സ് കേസില്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു ആത്മഹത്യ.