Skip to main content

കൊവിഡ് വിവരശേഖരണത്തിനായി സര്‍ക്കാര്‍ നിയോഗിച്ച സ്പ്രിംഗ്‌ളറിന് കൊവിഡ് 19ന് പ്രതിരോധ മരുന്ന് ഉണ്ടാക്കുന്ന കമ്പനിയുമായി ബന്ധമെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര മരുന്ന് നിര്‍മ്മാണ കമ്പനിയായ ഫൈസറുമായി സ്പ്രിംഗ്‌ളറിന് ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സ്പ്രിംഗ്‌ളര്‍ ശേഖരിക്കുന്ന വിവരങ്ങള്‍ മരുന്നു കമ്പനിയ്ക്ക് ചോരുമെന്ന ആരോപണങ്ങള്‍ക്കിടയിലാണ് മരുന്നു കമ്പനിയുമായി സ്പ്രിംഗ്‌ളറിനുള്ള ബന്ധം പുറത്തു വരുന്നത്. 

കൊറോണ പ്രതിരോധത്തിനുള്ള ആന്റിവൈറല്‍ മരുന്നും വാക്‌സിനും ഉണ്ടാക്കുന്നുവെന്ന് അവകാശപ്പെടുന്ന കമ്പനിയാണ് ഫൈസര്‍. ഫൈസറിന് മരുന്ന് നിര്‍മ്മാണത്തിനും ഗവേഷണത്തിനും വിപണനത്തിനും ഡാറ്റ അടക്കമുള്ള വിവരങ്ങള്‍ നല്‍കുന്നത് സ്പ്രിംഗ്‌ളര്‍ ആണെന്നാണ് പുറത്തു വരുന്ന വിവരം. വിവരശേഖരണത്തിന് സ്പ്രിംഗ്‌ളറിന്റെ സഹായം തേടിയിരുന്നുവെന്ന് ഫൈസര്‍ വ്യക്തമാക്കി.

ഫൈസറിന്റെ സമൂഹമാധ്യമ വിഭാഗം മേധാവി സറാ ഹോള്‍ഡെ 2017ല്‍ നല്‍കിയ അഭിമുഖത്തിലാണ് രോഗികളുടെ വിവരങ്ങള്‍ ലഭിച്ചിരുന്നത് സ്പ്രിംഗ്‌ളര്‍ വഴിയാണെന്ന് വ്യക്തമാക്കുന്നത്. 21-ാം നൂറ്റാണ്ടിന്റെ ഇന്ധനം ഡേറ്റ അഥവാ വിവരങ്ങള്‍ ആണെന്ന് തുറന്നു പറഞ്ഞിട്ടുള്ള ആളാണ് സറാ ഹോള്‍ഡെ.

Tags