കൊറോണയെ ചെറുക്കാന്‍ നടപടികള്‍ കടുപ്പിച്ച് കാസര്‍കോട് ജില്ലാ ഭരണകൂടം. സമ്പര്‍ക്ക വിലക്ക് ലംഘിച്ച് പുറത്തിറങ്ങി കറങ്ങിനടന്ന രണ്ട് പ്രവാസികളുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇവര്‍ രണ്ടു പേരും ഇനി ഗള്‍ഫ് കാണില്ല. ഇനിയാരെങ്കിലും വിലക്ക് ലംഘിച്ചാല്‍ ഇതേ നടപടി നേരിടേണ്ടിവരുമെന്നും ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.
ജില്ലയില്‍ 99.9 ശതമാനം പേരും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നവരാണ് എന്നാന്‍ 0.1 ശതമാനം ആളുകള്‍ സര്‍ക്കാരിനെ അനുസരിക്കുന്നില്ല. അവരെ ആ രീതിയില്‍ തന്നെ കൈകാര്യം ചെയ്യേണ്ടി വന്നു. ഇനി ആരോടും അഭ്യര്‍ത്ഥനയുണ്ടാവില്ലെന്നും കളക്ടര്‍ അറിയിച്ചു.
നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുള്ള ജില്ലകളില്‍ പുറത്തിറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് വിലക്ക് ലംഘിച്ച് തുറന്ന കടകള്‍ പോലീസ് അടപ്പിച്ചു. ആവശ്യമില്ലാതെ പുറത്തിറങ്ങിയവരെയും പോലീസ് തടഞ്ഞു.