ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തില്‍ അരവിന്ദ് കെജ്‌രിവാളിനെയും ആം ആദ്മി പാര്‍ട്ടിയെയും അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബി.ജെ.പിയ്ക്ക് എതിരെ ആരു നിന്നാലും ജനങ്ങള്‍ അവരെ വിജയിപ്പിക്കുമെന്നും ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തില്‍ നിന്നും കോണ്‍ഗ്രസ്സും പാഠം പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്സും എ.എ.പിയ്ക്ക് ഒപ്പം നിന്നിരുന്നുവെങ്കില്‍ ബി.ജെ.പി.യ്ക്ക് നിലവിലുള്ള സീറ്റുപോലും ലഭിയ്ക്കില്ലായിരുന്നു എന്നും രാജ്യത്തിന്റെ പൊതുഫലമാണ് ഡല്‍ഹിയില്‍ പ്രതിഫലിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു.
കെജ്‌രിവാളിന് അഭിനന്ദനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. വര്‍ഗ്ഗീയ ശക്തികള്‍ക്കെതിരെയുള്ള വിധിയെഴുത്താണ് ഡല്‍ഹിയില്‍ കണ്ടതെന്നും മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലുള്‍പ്പെടെയുള്ള ബി.ജെ.പിയുടെ തകര്‍ച്ച ഭാവിയിലേക്കുള്ള ദേശീയ രാഷ്ട്രീയത്തിന്റെ ചൂണ്ടുപലകയാണെന്നും ചെന്നിത്തല പറഞ്ഞു.