കെ.എം മാണി സ്മാരകം വരുമ്പോള്‍ മലയാളി ഓര്‍ക്കേണ്ടത്

Glint Desk
Sat, 08-02-2020 05:45:30 PM ;

കെ.എം മാണിക്ക് സംസ്ഥാന സര്‍ക്കാര്‍ സ്മാരകം നിര്‍മ്മിക്കാന്‍ 5 കോടി ബജറ്റില്‍ മാറ്റി വയ്ക്കുമ്പോള്‍ കേരളം എന്താണ് ഓര്‍ക്കേണ്ടത്. ശരാശരി മലയാളിയുടെ മനസ്സില്‍ ഓര്‍മ്മ വരുന്നത് ഇവയാണ്

 

1. അഞ്ച് കോടി രൂപയുടെ ബാര്‍ക്കോഴ കേസ്. 
2. അഞ്ച് കോടി ബാര്‍ക്കോഴസില്‍ നിന്ന് ധാര്‍മ്മികമായി കുറ്റവിമുക്തനാകാതെ മരിച്ച അര നൂറ്റാണ്ടിലേറെ നിയമസഭാസാമാജികനായിരുന്ന കെ.എം മാണി. 
3.ബാര്‍ കോഴക്കേസില്‍ കുറ്റാരോപിതനായ കെ.എം മാണിയെ ബജറ്റ് അവതരിപ്പിക്കില്ലെന്ന് പറഞ്ഞ് നിയമ സഭ തല്ലിപ്പൊളിക്കുന്ന അന്നത്തെ പ്രതിപക്ഷം. 4.അന്നത്തെ ഭരണപക്ഷാംഗങ്ങളെ ഒരു മല്ലയുദ്ധത്തിലെ യോദ്ധാവിനെ പോലെ നേരിടുന്ന ഇന്നത്തെ ധനകാര്യ വകുപ്പ് മന്ത്രി ഡോ തോമസ് ഐസക്. 
5. കെ.എം മാണി അഴിമതിക്കാരനെന്ന് നാട് മുഴുവന്‍ കാര്‍ട്ടൂണുകളും ചിത്രങ്ങളും വരച്ച് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തിയ ഇടതുപക്ഷ മുന്നണി.
6. വ്യക്തി താല്‍പര്യത്തിന് വേണ്ടി രാഷ്ട്രീയ തീരുമാനങ്ങളെടുക്കുന്ന കെ.എം മാണി. 
7. സ്വാര്‍ത്ഥ താല്‍പര്യത്തിനായി വികസനത്തിന്റെ പേരില്‍ ഖജനാവിലെ പണം പാലായില്‍ ഒഴുക്കിയ മന്ത്രി മാണി. 
8. രാഷ്ട്രീയമെന്നാല്‍ മൂല്യത്തിനോ നിലപാടിനോ സത്യസന്ധതയ്ക്കോ സ്ഥാനമില്ലെന്ന് തെളിയിച്ച കേരളകോണ്‍ഗ്രസ് എം ചെയര്‍മാന്‍. 
9. കുടിയേറ്റ രാഷ്ട്രീയത്തിലൂടെ പശ്ചിമഘട്ടത്തിന്റെ നാശത്തിനും അതുവഴി കേരളത്തിന്റെ കെടുതികള്‍ക്കും ചുക്കാന്‍ പിടിച്ച നേതാവ്.
10. ഈ നാട്ടിലെ നികുതി ദായകന്റെ പണം കെ.എം മാണി സ്മാരകത്തിന് നീക്കി വയ്ക്കുമ്പോള്‍ ഈ സര്‍ക്കാരിന്റെയും അതിന് നേതൃത്വം നല്‍കുന്ന മുന്നണിയുടെയും മൂല്യവും നിലപാടും സത്യസന്ധതയും എന്താണെന്ന ചോദ്യം.

കേരളത്തില്‍ കെട്ടുറപ്പുള്ള നേതൃത്വമില്ലെങ്കിലും ഏറെ നാളായി ബി.ജെ.പി ഉന്നയിക്കുന്ന ആരോപണമാണ് എല്‍.ഡി.എഫ് - യു.ഡി.എഫ് അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം എന്നത്. അതിന്റെ പരസ്യപ്രഖ്യാപനമാണ് ഈ ബജറ്റിലെ കെ.എം മാണി സ്മാരക പ്രഖ്യാപനം

Tags: