Skip to main content

സ്വര്‍ണവില റെക്കോര്‍ഡ് കുതിപ്പ് തുടരുന്നു. പവന് 30,200 രൂപയും ഗ്രാമിന് 3,775 രൂപയുമാണ് ഇന്നത്തെ നിരക്ക്. പവന് 520 രൂപയാണ് ഇന്ന് കൂടിയത്. ആറുദിവസത്തിനുള്ളില്‍ 1200 രൂപയാണ് പവന്‍ വര്‍ദ്ധിച്ചത്. രാജ്യാന്തര വിപണിയിലും സ്വര്‍ണത്തിന് വില കൂടി. നാല് ശതമാനം വില വര്‍ധിച്ച് 1,577 ഡോളറിലാണ് ഇന്ന് സ്വര്‍ണവില. 


അമേരിക്കയും ഇറാനും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങുന്നു എന്ന സൂചനകളാണ് പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണമാകുന്നത്.ജനുവരി നാലിന് ഗ്രാമിന് 3,710 രൂപയായിരുന്നു നിരക്ക്. പവന് 29,680 രൂപയായിരുന്നു നിരക്ക്.