നടി ആക്രമണക്കേസില്‍ ദിലീപിന്റെ വിടുതല്‍ ഹര്‍ജി തള്ളി. കേസിലെ പ്രത്യേക വിചാരണക്കോടതിയാണ് വിടുതല്‍ ഹര്‍ജി തള്ളിയത്. കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം.
പത്താം പ്രതി വിഷ്ണുവിന്റെയും വിടുതല്‍ ഹര്‍ജി തളളിയിട്ടുണ്ട്. കേസില്‍ തന്നെ പ്രതി ചേര്‍ക്കാന്‍ പര്യാപ്തമായ തെളിവുകള്‍ ഇല്ലെന്നു പറഞ്ഞാണ് ദിലീപ് കോടതിയെ സമീപിച്ചത്. കേസിന്റെ വിചാരണക്ക് മുമ്പുള്ള പ്രാരംഭ വാദത്തിനിടയിലാണ് ദിലീപ് പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി കോടതിക്കു മുമ്പിലെത്തിയത്. പ്രാഥമിക ഘട്ടത്തില്‍ ഇതു പരിഗണിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി. ദിലീപിന് ആവശ്യമെങ്കില്‍ അപ്പീല്‍ സമര്‍പ്പിക്കാം.