പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ മുന്‍ മന്ത്രിയും കളമശ്ശേരി എം.എല്‍.എയുമായ വി.ക ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കി.
പാലം നിര്‍മാണത്തിന് മുന്‍കൂറായി പണം അനുവദിച്ചതില്‍ അന്നത്തെ വകുപ്പ് മന്ത്രിയായ ഇബ്രാഹിം കുഞ്ഞിനും പങ്കുണ്ടെന്ന കണ്ടത്തലിനെ തുടര്‍ന്നാണ് അന്വഷണത്തിന് വിജിലന്‍സ് സര്‍ക്കാരിന്റെ അനുമതി തേടിയിരുന്നത്. തുടര്‍ന്ന് സര്‍ക്കാര്‍ ഗവര്‍ണറുടെ അനുമതിക്കായി വിടുകയുമായിരുന്നു.
കേസ് അന്വേഷണം വൈകുന്നതില്‍ കോടിതി ഇടപെടുകയും എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് വിജിലന്‍സിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.