തിരുവന്തപുരത്ത് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണത്തിനിടയായത് ശ്രീറാം വെങ്കിട്ടരാമന്റെ അശ്രദ്ധമായ ഡ്രൈവിംഗെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. എന്നാല്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നോ എന്നത് പോലീസ് റിപ്പോര്‍ട്ടിലുണ്ടോയെന്ന് മന്ത്രി വ്യക്തമാക്കിയില്ല.കേസില്‍ നിന്ന് ശ്രീറാമിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടന്നതിന്റെ തെളിവാണ് പോലീസ് റിപ്പോര്‍ട്ട് എന്നാണ് മന്ത്രിയുടെ മറുപടിയില്‍ നിന്ന് വ്യക്തമാകുന്നത്.പോലീസ് റിപ്പോര്‍ട്ടില്‍ അശ്രദ്ധയോടെ വാഹനമോടിച്ചതാണ് അപകടകാരണമെന്ന് നിയമസഭയില്‍ രേഖാമൂലമാണ് മറുപടി നല്‍കിയത്. പി കെ ബഷീറിന്റെ ചോദ്യത്തിന് വിശദീകരണം നല്‍കുകയായിരുന്നു മന്ത്രി.