ജന്മനാ തലച്ചോറ് ശുഷ്‌കമായ തലനരയ്ക്കാനനുവദിക്കാത്ത വൃദ്ധന്മാര്‍ തന്റെ തലച്ചോറിനെ പരിഹസിക്കുന്നു ; വി.എസ്

Glint Desk
Sat, 19-10-2019 01:20:06 PM ;

 

vs achuthananthan facebook post

തന്റെ വാര്‍ദ്ധക്യത്തെ ചോദ്യം ചെയ്തവര്‍ക്കെതിരെ മറുപടിയുമായി വി.എസ്. അച്ചുതാനന്ദന്‍ രംഗത്ത്.ജന്മനാ തലച്ചോറ് ശുഷ്‌കമായ ചില തലനരയ്ക്കാന്‍ അനുവദിക്കാത്ത വൃദ്ധന്മാര്‍ തന്റെ തലയോട്ടിയുടെ ഉള്ളളവ് വിശകലനം ചെയ്യുന്ന തിരക്കിലാണ്. പീഡനക്കേസിലെ തന്നെക്കാള്‍ യുവാവായ പ്രതിയെ വിദേശത്തേക്ക് കടത്താന്‍ സഹായിച്ച യുവ വൃദ്ധന്റെ ജല്‍പ്പനങ്ങള്‍ക്കല്ല, നാടിന്റെ വികസനത്തെക്കുറിച്ചാണ് ജനങ്ങള്‍ കാതോര്‍ക്കുക. പക്ഷെ വറ്റിവരണ്ട തലമണ്ടയില്‍നിന്ന് കറുത്ത ചായത്തിന്റെ മണമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനാവില്ലല്ലോ എന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ കുറിച്ചു.തന്റെ പ്രായത്തെ പരിഹസിച്ച കോണ്‍ഗ്രസ് എം.പി. കെ.സുധാകരന് ഫേസ്ബുക്കിലൂടെ കനത്ത മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

കൂടാതെ പ്രതിപക്ഷത്തിന്റെ കച്ചിത്തുരുമ്പ് എന്‍.എസ്.എസ്സാണെന്നും ഏതോ സമുദായ പോപ്പ് പറയുന്നതിനനുസരിച്ച് തുള്ളുന്ന സമുദായങ്ങള്‍ ഇന്നില്ലായെന്നും അവര്‍ തിരിച്ചറിയണമെന്നും  അദ്ദേഹം പറയുന്നു. ആര്‍ജവമുണ്ടെങ്കില്‍ കേരളത്തിന്റെ വികസന മുന്നേറ്റത്തെക്കുറിച്ചും സാമൂഹ്യ സുരക്ഷാ നടപടികളെക്കുറിച്ചും അവര്‍ പറയുമായിരുന്നു. അത്തരം ചര്‍ച്ചകളിലേക്ക് വരാത്തത്  അവര്‍ക്ക് ജനകീയ പ്രശ്‌നങ്ങള്‍ പറയാനില്ല എന്നതാണര്‍ത്ഥം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Tags: