ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് തീകൊളുത്തി കൊന്ന കേസിലെ നാലു പ്രതികളെയും വെടിവച്ചു കൊന്നു. പോലീസ് ഏറ്റുമുട്ടലിനിടെയാണ് നാലുപ്രതികളും കൊല്ലപ്പെട്ടത്. തെളിവെടുപ്പിനിടെ പ്രതികള്‍ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമം നടത്തിയെന്നും ഇത് ചെറുക്കുന്നതിനായി വെടിവയ്ക്കേണ്ടി വരികയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഇന്ന് പുലര്‍ച്ചെ 3.30ഓടെയാണ് സംഭവം. കൊല്ലപ്പെട്ട പ്രതികളുടെ മൃതദേഹം ഷാഡ്നഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഹൈദരാബാദ് ബെംഗളൂരു ദേശീയപാതയിലെ കലുങ്കിനടിയില്‍ നവംബര്‍ 28ന് പുലര്‍ച്ചെയാണു കത്തിക്കരിഞ്ഞ ശരീരം കണ്ടെത്തിയത്. ഇരുപത്തിയാറുകാരിയായ ഡോക്ടറെ തീവച്ചുകൊന്ന ലോറി ഡ്രൈവര്‍ മുഹമ്മദ് ആരിഫ്, ക്ലീനിങ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചന്നകേശവലു എന്നിവരെ അവരവരുടെ വീടുകളില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.