ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി അന്തിമമല്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ. കേസ് നിലവില്‍ വിപുലമായ ഭരണഘടനാ ബഞ്ചിലേക്ക് കേസ് വിട്ട സാഹചര്യത്തില്‍ യുവതീ പ്രവേശന വിധി അന്തിമമല്ലെന്ന്ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.
ശബരിമലയില്‍ യുവതീ പ്രവേശനം സാധ്യമാക്കണമെന്നാവശ്യപ്പെട്ട് ബിന്ദു അമ്മിണി നല്‍കിയ ഹര്‍ജി പരിഗണിക്കവേ ആണ് സുപ്രീംകോടതിയുടെ നിര്‍ണായക പരാമര്‍ശം. പുതുതായി കേസ് പരിഗണിക്കുന്ന ഭരണഘടനാ ബഞ്ചിന്റെ അധ്യക്ഷനാകുന്ന ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ തന്നെയാണ് ഈ പരാമര്‍ശം നടത്തിയത് എന്നതാണ് ശ്രദ്ധേയം.
പ്രമുഖ അഭിഭാഷക ഇന്ദിരാ ജയ്‌സിംഗാണ് ബിന്ദു അമ്മിണിക്കായി ഹാജരായത്. ഹര്‍ജി അടുത്തയാഴ്ച കോടതി പരിഗണിക്കും.