Skip to main content
Kochi

terrorist

ശ്രീലങ്കയിലേതിന് സമാനമയി കേരളത്തിലും ചാവേര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി എന്‍.ഐ.എ പിടിയിലായ
റിയാസ് അബൂബക്കറിന്റെ മൊഴി. ഐ.എസുമായി ബന്ധമുള്ള മലയാളികളാണ് സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടത്. ശ്രീലങ്കയിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ പങ്കുണ്ടൈന്ന സംശയത്തില്‍ കഴിഞ്ഞ ദിവസമാണ് പാലക്കാട് സ്വദേശിയായ റിയാസ് അബൂബക്കറിനെ എന്‍.ഐ.എ അറസ്റ്റ് ചെയ്തത്.


കേരളത്തില്‍ പുതുവത്സര ദിനത്തില്‍ ആക്രമണം നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. വിദേശികള്‍ കൂടുതലുള്ള ഇടങ്ങള്‍ തിരഞ്ഞെടുത്ത് അവിടെ സ്‌ഫോടനങ്ങള്‍ നടത്തുക എന്നതായിരുന്നു ഉദ്ദേശം. ഇതിനായി റിയാസിനോട് സ്‌ഫോടകവസ്തുക്കള്‍ ഉള്‍പ്പെടെയുള്ളവ ശേഖരിക്കാന്‍ നിര്‍ദേശവും നല്‍കിയിരുന്നു. എന്നാല്‍ കൂട്ടത്തില്‍പ്പെട്ട ചിലര്‍ ഇതിനെ എതിര്‍ത്തതിനെ തുടര്‍ന്ന് പദ്ധതി നടപ്പിലാക്കാനാവാതെ ഉപേക്ഷിക്കുകയുമായിരുന്നു എന്നാണ് വിവരം.


ഐ.എസിന്റെ ആശയങ്ങളുമായി റിയാസ് അടുപ്പം പുലര്‍ത്തിയിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് വ്യക്തമാക്കുന്ന തെളിവുകളും ഇയാളില്‍നിന്ന് എന്‍.ഐ.എ പിടിച്ചെടുത്തിട്ടുണ്ട്. നേരത്തെ ഐഎസില്‍ ചേര്‍ന്ന കാസര്‍കോട് സ്വദേശി അബ്ദുള്‍ റാഷിദുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഇയാളെ ചൊവ്വാഴ്ച എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കും.