Skip to main content
Kasaragod

fake-vote

കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ 90 ശതമാനത്തിലധികം പോളിങ് നടന്ന ബൂത്തുകളില്‍ റീ പോളിങ് ആവശ്യപ്പെട്ട്  കോണ്‍ഗ്രസ്. ഏകദേശം 100 ബൂത്തുകളിലാണ് കോണ്‍ഗ്രസ് റീ പോളിങ് ആവശ്യപ്പെട്ടിരിക്കുന്നത്. സി.പി.എമ്മിന്റെ നേതൃത്വത്തില്‍ വ്യാപകമായി കള്ളവോട്ട് നടന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ ആവശ്യം.

 

കാസര്‍കോട് മണ്ഡലത്തില്‍ 126 ബൂത്തുകളിലാണ് 90 ശതമാനത്തിലധികം വോട്ടിങ് നടന്നത്. അതില്‍ 100 ബൂത്തുകളില്‍ റീപോളിങ് വേണമെന്നാണ് യുഡിഎഫ് ആവശ്യമുന്നയിക്കുന്നത്. തൃക്കരിപ്പുര്‍, കല്യാശ്ശേരി, പയ്യന്നൂര്‍,കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലങ്ങളിലെചില ബൂത്തുകളിലാണ് റീപോളിങ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. റീപോളിങ് നടക്കുന്ന ബൂത്തുകളില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്നുംപോളിങ് ഉദ്യോഗസ്ഥരായി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരെ നിയോഗിക്കണമെന്നും യു.ഡി.എഫ് ആവശ്യപ്പെടുന്നു.

 

കള്ളവോട്ട് നടന്നെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ദൃശ്യങ്ങള്‍ പുറത്തുവിട്ട സംഭവത്തില്‍ ജില്ലാ കളക്ടര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കി. ദൃശ്യങ്ങള്‍ വ്യാജമല്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത് എന്നാണ് വിവരം.