Thiruvananthapuram
ഗാന്ധാരിയമ്മന്‍ കോവിലില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണ സംഭവത്തില്‍ അന്വേഷണം വേണമെന്ന് ശശി തരൂര്‍. തുലാഭാരത്തട്ട് പൊട്ടിവീഴുന്ന സംഭവം താന്‍ ആദ്യമായാണ് കേള്‍ക്കുന്നത്. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്ന് അറിയുന്നത് നല്ലതാണ്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്. അതുകൊണ്ടാണ് അന്വേഷണം ആവശ്യപ്പെടുന്നതെന്നും ശശി തരൂര്‍ പറഞ്ഞു. പോലീസിന് പരാതി നല്‍കിയിട്ടുണ്ടെന്നും തരൂര്‍ വ്യക്തമാക്കി.
തലയ്ക്ക് പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന തരൂര്‍ ആശുപത്രി വിട്ടു.