പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കൊലചെയ്യപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കളാണ് ഹര്‍ജി സമര്‍പ്പിച്ചത്. പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കേസ് അട്ടിമറിക്കന്‍ നീക്കം നടക്കുന്നതായും മാതാപിതാക്കള്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു.ഹൈക്കോടതി ഹര്‍ജി നാളെ പരിഗണിക്കും.
ഫെബ്രുവരി പതിനേഴിന് രാത്രിയാണ് കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ കല്യോട്ട് കൂരാങ്കര റോഡില്‍ വച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പീതാംബരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പീതാംബരന്റെ നേതൃത്വത്തിലാണ് കൊലപാതകം നടന്നതെന്നും വ്യക്തിവൈരാഗ്യമാണ് കാരണമെന്നുമാണ് പാലീസ് പറയുന്നത്.
തുടക്കത്തില്‍ രാഷ്ട്രീയ കൊലപാതകമാണെന്ന് പറഞ്ഞ പോലീസ് സി.പി.എമ്മിന്റെ സമ്മര്‍ദ്ദപ്രകാരം അന്വേഷണം പീതാംബരനിലേക്ക് മാത്രം ചുരുക്കകയാണെന്ന ആക്ഷേപവും കുടുംബത്തിനുണ്ട്.