ശബരിമല: സര്‍ക്കാരിന് തിരിച്ചടി; റിട്ട് ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന ഹര്‍ജി തള്ളി

Glint Staff
Mon, 25-03-2019 12:44:50 PM ;
Delhi

 sabarimala

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട റിട്ട് ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്കു മാറ്റില്ല. ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്കു മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. സര്‍ക്കാരന് വേണമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി. മണ്ഡലകാലത്തെ നിരോധനാജ്ഞ ചോദ്യം ചെയ്തും യുവതീപ്രവേശത്തെ എതിര്‍ത്തുമുള്ള 32ല്‍ പരം ഹര്‍ജികള്‍ ഹൈക്കോടതിയില്‍നിന്ന് സുപ്രീംകോടതിയിലേക്കു മാറ്റണമെന്നു സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

 

ശബരിമല നിരീക്ഷക സമിതിക്കെതിരായ ഹര്‍ജിയും കോടതി തള്ളി. നിരീക്ഷക സമിതിയുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ അധികാരത്തില്‍ കടന്നു കയറും വിധമാണ് എന്നായിരുന്നു വാദം.

 

Tags: