Thiruvananthapuram
കെ.എസ്.ആര്‍.ടി.സിയുടെ പുതിയ എം.ഡിയായി എം.പി. ദിനേശ് ചുമതലയേറ്റു. തൊഴിലാളി യൂണിയനുകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ടോമിന്‍ തച്ചങ്കരിയെ എം.ഡി സ്ഥാനത്ത് നിന്ന് കഴിഞ്ഞ ദിവസം നീക്കിയിരുന്നു. തുടര്‍ന്നാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണറായിരുന്ന എം.പി ദിനേശിനെ എംഡിയായി നിയമിച്ചത്.
കെ.എസ്.ആര്‍.ടി.സിയെ പറ്റി മുന്‍വിധികളില്ലെന്നും എല്ലാവരുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.എല്ലാവരും സഹകരണവും ദിനേശ് ആവശ്യപ്പെട്ടു.
ഇടത് സര്‍ക്കാര്‍ വന്ന ശേഷം കെ.എസ്.ആര്‍.ടി.സി എം.ഡിയായി നിയമിതനാകുന്ന അഞ്ചാമത്തെ ഉദ്യോഗസ്ഥനാണ് എം.പി ദിനേശ്.