Thiruvananthapuram
എം.ഡി സ്ഥാനത്ത് നിന്ന് ടോമിന്‍ തച്ചങ്കരിയെ നീക്കിയതിന് പിന്നാലെ കെ.എസ്.ആര്‍.ടി.സിയുടെ നിയന്ത്രണമേറ്റെടുത്ത് തൊഴിലാളി യൂണിയനുകള്‍. ഫലപ്രദമായി നടപ്പിലാക്കി വന്ന ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം നിര്‍ത്താന്‍ യൂണിയനുകള്‍ ഇടപെട്ടിരിക്കുകയാണ്. തിരുവന്തനപുരത്ത് ജോലിക്കെത്തിയ ഡ്രൈവര്‍ കം കണ്ടക്ടറെ ബസില്‍ നിന്ന് ഇറക്കിവിട്ടു.
മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും തച്ചങ്കരിയെ നീക്കിയതിനുപിന്നാലെ കെ.എസ്.ആര്‍.ടി.സി. ഡിപ്പോകളുടെ ഭരണം യൂണിയന്‍ നേതൃത്വം തിരിച്ചുപിടിക്കുകയായിരുന്നു. അതത് യൂണിറ്റുകളിലെ തൊഴിലാളി നേതാക്കളെക്കൂടി പരിഗണിച്ചുവേണം നിര്‍ണായക തീരുമാനങ്ങള്‍ എടുക്കേണ്ടതെന്ന് ഡിപ്പോ മേധാവിമാര്‍ക്ക് ഭരണാനുകൂല സംഘടനയുടെ സംസ്ഥാന നേതാക്കള്‍ വാക്കാല്‍ നിര്‍ദേശം നല്‍കി. ഇതിന്റെ ഭാഗമായി തൊഴിലാളികള്‍ അധിക ഡ്യൂട്ടി ബഹിഷ്‌കരിച്ചുതുടങ്ങി.