Thiruvananthapuram
കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയറക്ടര്‍ ടോമിന്‍ തച്ചങ്കരിയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശിനാണ് പകരം ചുമതല.
ഡ്യൂട്ടി പരിഷ്‌കരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സി.ഐ.ടി.യു അടക്കമുള്ള തൊഴിലാളി യൂണിയനുകള്‍ തച്ചങ്കരിയ്‌ക്കെതിരെ രംഗത്തു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് തച്ചങ്കരിയെ മാറ്റാന്‍ തീരുമാനമായത്.
റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി വി.വേണവിനെ നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചു. റവന്യൂ സെക്രട്ടറി പി.എച്ച്. കുര്യന്‍ വ്യാഴാഴ്ച വിരമിക്കുന്ന ഒഴിവിലാണ് നിയമനം.