kollam
കൊട്ടാരക്കരയില്‍ കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു. കാറില്‍ സഞ്ചരിച്ചവരാണ് മരിച്ചത്. റാന്നി വടശ്ശേരിക്കര തലച്ചിറ കൈലാസ് ഭവനില്‍ മിനി (45), മകള്‍ അഞ്ജന (20), സഹോദര ഭാര്യ സ്മിത (27), മകന്‍ അഭിനജ് (8), മകള്‍ ഹര്‍ഷ (മൂന്നര), കാര്‍ ഡ്രൈവര്‍ ചെങ്ങന്നൂര്‍ ആല കോണത്തേത്ത് വീട്ടില്‍ അരുണ്‍(21) എന്നിവരാണു മരിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ആയൂരിലെ അകമണ്ണിലായിരുന്നു അപകടം. ആറ് പേരാണു കാറിലുണ്ടായിരുന്നത്. കൊട്ടാരക്കരയില്‍നിന്ന് തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന കെ.എസ.്ആര്‍.ടി.സി ബസുമായി എതിര്‍ദിശയില്‍ വന്ന കാര്‍ കൂട്ടിയിടിക്കുകയായിരുന്നു.