Pathanamthitta
ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് അവകാശപ്പെട്ട് യുവതി രംഗത്ത്. കൊല്ലം സ്വദേശിനിയായ മഞ്ജുവാണ് അവകാശവാദം ഉന്നയിച്ചത്. ഇന്നലെ പുലര്‍ച്ചെ സന്നിധാനത്തെത്തി ദര്‍ശനം നടത്തുകയായിരുന്നെന്നും പോലീസ് സുരക്ഷയില്ലാതെയാണ് സന്നിധാനത്തെത്തിയതെന്നും മഞ്ജു അവകാശപ്പെട്ടു.
ഇതിന്റെ ദൃശ്യങ്ങള്‍ 'നവോത്ഥാന കേരളം ശബരിമലയിലേക്ക്' എന്ന ഫെയ്‌സ്ബുക് പേജില്‍ പോസ്റ്റു ചെയ്യുകയും ചെയ്തിട്ടുണ്ട്. ദലിത് മഹിള ഫെഡറേഷന്‍ നേതാവാണ് മഞ്ജു. ഇവര്‍ ഇതിന് മുമ്പം ശബരിമലയിലെത്താല്‍ ശ്രമിച്ചിരുന്നു.
എന്നാല്‍ യുവതി ദര്‍ശനം നടത്തിയെന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.