Kochi
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദീലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ തന്നെ കുടുക്കാന്‍ പോലീസ് വ്യാജ തെളിവുകള്‍ ഉണ്ടാക്കിയെന്നും അന്വേഷണം പക്ഷപാതപരമാണെന്നുമായിരുന്നു ദിലീപിന്റെ വാദം. എന്നാല്‍ പോലീസിന്റെ അന്വേഷണം തൃപ്തികരമാണെന്ന് പറഞ്ഞ കോടതി ഹര്‍ജി തള്ളുകയായിരുന്നു.
വിചാരണ സമയത്ത് വാദങ്ങള്‍ അവതരിപ്പിക്കാന്‍ ദിലീപിന് സാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ദിലീപിന്റെ അമ്മയും നേരത്തെ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് വേണമെന്ന ദിലീപിന്റെ ആവശ്യവും കോടതി നേരത്തെ തള്ളിയിരുന്നു.