അഴീക്കോട് എംഎല്‍എ കെ.എം. ഷാജിയെ അയോഗ്യനാക്കാന്‍ കാരണമായ ലഘുലേഖ പോലീസ് കണ്ടെടുത്തതല്ലെന്നുള്ള രേഖ പുറത്ത്. വര്‍ഗീയ പരാര്‍ശമുള്ള നോട്ടീസ് പരാതിക്കാരനായ സി.പി.എം നേതാവ് സ്റ്റേഷനില്‍ എത്തിച്ചതാണെന്ന് തെളിയിക്കുന്ന രേഖയാണ് പുറത്ത് വന്നത്. വളപട്ടണം പൊലീസ് കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ മഹസറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ ഹെക്കോടതിയില്‍ കെ.എം. ഷാജി ഹര്‍ജി സമര്‍പ്പിച്ചു. കേസ് ചൊവ്വാഴ്ച പരിഗണിക്കും.
അതേ സമയം യുഡിഎഫ് പ്രാദേശിക നേതാവ് എന്‍.ടി. മനോരമയുടെ വീട്ടില്‍നിന്നു വര്‍ഗീയത പരത്തുന്ന രേഖ പിടിച്ചെടുത്തെന്നായിരുന്നു എസ്.ഐ നല്‍കിയ മൊഴി. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കെ.എം. ഷാജി കോടതിയെ സമീപിച്ചിരിക്കുന്നത്. ഷാജിയുടെ ഹര്‍ജിയെ തുടര്‍ന്ന് ഹൈക്കോടതി എസ്.ഐയ്ക്ക് നോട്ടീസ് അയച്ചു.
കെ.എം. ഷാജി വര്‍ഗീയ പ്രചാരണം നടത്തിയെന്ന എതിര്‍സ്ഥാനാര്‍ത്ഥി എം.വി. നികേഷ്‌കുമാറിന്റെ ഹര്‍ജിയിന്മേലാണ് കോടതി കെ.എം. ഷാജിയെ അയോഗ്യനാക്കി പ്രഖ്യാപിച്ചത്. എന്നാല്‍ ഈ വിധിക്കെതിരെ ഷാജി സുപ്രീം കോടതിയെ സമീപിക്കുകയും സ്റ്റേ നേടിയെടുക്കുകയും ചെയ്തു.