Skip to main content
Thiruvananthapuram

kerala-floods

പ്രളയദുരിതാശ്വാസമായി കേരളത്തിന് 2500 കോടി രൂപയുടെ അധിക സഹായം നല്‍കണമെന്ന് കേന്ദ്രത്തിന് ശുപാര്‍ശ. കേന്ദ്രആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് ശുപാര്‍ശ ചെയ്തത്. ഇത് ആഭ്യന്തരമന്ത്രി അധ്യക്ഷനായ ഉന്നതതലസമിതി അംഗീകാരിച്ചാല്‍ കേരളത്തിന് പണം ലഭിക്കും. പ്രളയ ദുരിതാശ്വാസമായി കേന്ദ്രം ഇതുവരെ സംസ്ഥാനത്തിന് നല്‍കിയിട്ടുള്ളത് 600 കോടിയാണ്. കേരളം ആവശ്യപ്പെട്ടത് 4800 കോടിയും. 2500 കോടി അധികം നല്‍കിയാല്‍ കേന്ദ്രസഹായം ആകെ 3100 കോടി രൂപയാകും.

 

പ്രകൃതിദുരന്തങ്ങള്‍ സംബന്ധിച്ച ഉന്നതതല സമിതി യോഗം അടിയന്തരമായി വിളിച്ചു ചേര്‍ത്തു കേരളത്തിന് സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിന് കത്തയച്ചിരുന്നു. ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ഏജന്‍സികളുടെയും വിലയിരുത്തല്‍ പ്രകാരം കേരള പുനര്‍നിര്‍മാണത്തിനായി 31,000 കോടി രൂപ ആവശ്യമാണ്.