ശബരിമല ദര്‍ശനം നടത്താനെത്തുന്ന യുവതികള്‍ക്ക് രണ്ട് ദിവസം പ്രത്യേകമായി മാറ്റിവെയ്ക്കാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ദര്‍ശനത്തിനായി പോലീസിന്റെ സംരക്ഷണം നല്‍കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് യുവതികള്‍ നല്‍കിയ ഹര്‍ജിയിലാണ് സ്റ്റേറ്റ് അറ്റോര്‍ണി ഈ നിര്‍ദേശം മുന്നോട്ട് വച്ചിരിക്കുന്നത്.
ശബരിമലയില്‍ സുഗമമായി ദര്‍ശനം നടത്താന്‍ വേണ്ട നടപടികളെടുക്കണമെന്നാവശ്യപ്പെട്ട് നാല് യുവതികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതില്‍ അവര്‍ മുന്നോട്ടു വെച്ച നിര്‍ദേശത്തിന് മറുപടിയായാണ് സര്‍ക്കാര്‍ കോടതിയെ ഇക്കാര്യം അറിയിച്ചത്.
മൗലികാവകാശത്തോടൊപ്പം വ്യക്തിപരമായ സുരക്ഷയും പ്രധാനമാണെന്ന് ഹര്‍ജിക്കാരോട് കോടതി പറഞ്ഞു. പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ തള്ളിവിടാനാകില്ലെന്നും കോടതി പറഞ്ഞു.യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നും അതിന് എത്ര സമയം വേണ്ടിവെന്നും കോടതി സര്‍ക്കാരനോട് ചോദിച്ചു.