Thiruvananthapuram
ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം സാഹിത്യകാരന്‍ എം. മുകുന്ദന്. മലയാളത്തിന് നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. സാഹിത്യ രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരമാണിത്. അഞ്ചഅ ലക്ഷം രൂപയാണ് പുരസ്‌കാരത്തുക.
സാഹിത്യ അക്കാദമി ചെയര്‍മാന്‍ വൈശാഖന്‍, കെ.സച്ചിദാനന്ദന്‍, റാണി ജോര്‍ജ്, ഡോ.ജി.ബാലമോഹന്‍ തമ്പി, ഡോ.സുനില്‍ പി ഇളയിടം എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.