ഇന്ധനവില കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സി വൈദ്യുത ബസ്സുകള്‍ നിരത്തിലിറക്കുന്നു. ആദ്യ ഘട്ടത്തില്‍ പത്ത് വൈദ്യുതി ബസുകള്‍ നിരത്തിലിറക്കാനാണ് തീരുമാനം. തുടര്‍ന്ന് വിലയിരുത്തലുകള്‍ക്ക് ശേഷം കൂടുതല്‍ ബസ്സുകള്‍ സര്‍വീസുകള്‍ ആരംഭിക്കും. നേരത്തെ പരീക്ഷണാടിസ്ഥാനത്തില്‍ സംസ്ഥാനത്തെ പ്രധാന നഗരങ്ങളായ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് വൈദ്യുത ബസ്സ് ഓടിച്ചിരുന്നു. ഈ പരീക്ഷണം വിജയകരമായിരുന്നു.
ബസ്സുകള്‍ വാടകയ്‌ക്കെടുത്താണ് സര്‍വീസ് നടത്തുക. ഇതുമായി ബന്ധപ്പെട്ട് താല്‍പര്യമുള്ള കമ്പനികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ബസും ഡ്രൈവറും കമ്പനി നല്‍കുമ്പോള്‍ കണ്ടക്ടറും വൈദ്യുതിയും കെ.എസ്.ആര്‍.ടിസി നല്‍കും എന്ന രീതിയിലായിരിക്കും കരാര്‍. ശബരിമല സീസണില്‍ സര്‍വീസിന് തുടക്കം കുറിക്കാനാണ് നീക്കം. നിലയ്ക്കല്‍ മുതല്‍ പമ്പ വരെ വൈദ്യുതി ബസ് സര്‍വീസ് നടത്തും. പതിയെ മറ്റ് ഡിപ്പോകളിലും ബസ്സുകള്‍ എത്തും.
ഒരു തവണ ചാര്‍ജ് ചെയ്താല്‍ 200 കിലോമീറ്റര്‍ വരെ ഓടുന്ന ബസുകളാണ് സര്‍വീസിന് ഉപയോഗിക്കുക. തുടക്കത്തില്‍ 32 സീറ്റുകള്‍ ഉള്ള ബസ്സുകളായിരിക്കും സര്‍വീസ് നടത്തുക.