പുതിയ നേതൃത്വം പാര്‍ട്ടിയെ ശക്തമാക്കും; കെ.സുധാകരന്‍ തീരുമാനത്തെ അംഗീകരിക്കുമെന്നാണ് വിശ്വാസം: രമേശ് ചെന്നിത്തല

Glint Staff
Thu, 20-09-2018 02:01:42 PM ;
Thiruvananthapuram

ramesh-chennithala

കെ.പി.സി.സിയുടെ പുതിയ നേതൃത്വം പാര്‍ട്ടിയെ കൂടുതല്‍ ശക്തമാക്കി മുന്നോട്ടുകൊണ്ടുപോകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വര്‍ക്കിംഗ് പ്രസിഡന്റുമാരെ നിയമിച്ചത് കാര്യക്ഷമത വര്‍ദ്ധിപ്പിക്കും. മുല്ലപ്പള്ളി രാമചന്ദ്രന്‍ വളരെ അനുഭവ സമ്പത്തുള്ള ആളാണെന്നും അദ്ദേഹത്തിന് എല്ലാ വിഭാഗം ആളുകളെയും യോജിപ്പിച്ച് മുന്നോട്ട് പോകാന്‍ കഴിയുമെന്നും ചെന്നിത്തല പറഞ്ഞു.

 

താന്‍ കെ. സുധാകരനോട് സംസാരിച്ചിരുന്നെന്നും അദ്ദേഹം ഈ തീരുമാനം അംഗീകരിക്കും എന്ന പൂര്‍ണ വിശ്വാസമുണ്ടെന്നുമാണ് രമേശ് ചെന്നിത്തല കെ.സുധാകന്റെ അതൃപ്തി പ്രകടനത്തോട് പ്രതികരിച്ചത്.

 

അതിനിടെ ബെന്നി ബെഹനാനെ യു.ഡി.ഫ് കണ്‍വീനറായി ഓദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്നലെ അദ്ദേഹത്തിന്റെ പുറത്ത് വന്നിരുന്നെങ്കിലും കണ്‍വീനറെ തീരുമാനിക്കേണ്ട് സംസ്ഥാന തലത്തിലാതുകൊണ്ടും മുന്നണിയിലെ മറ്റ് പാര്‍ട്ടികളുടെ അഭിപ്രായം കൂടി കേള്‍ക്കേണ്ടതുകൊണ്ടാണ് ഓദ്യോഗിക പ്രഖ്യാപനം ഇന്നത്തേക്കായത്.

 

ഇന്നലെ കെ.പി.സി.സി അധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രനെയും, വര്‍ക്കിംഗ് പ്രസിഡന്റുമാരായി കെ. സുധാകരന്‍, എം.ഐ. ഷാനവാസ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരെയും,  കെ. മുരളീധരനെ പാര്‍ട്ടി പ്രചാരണ സമിതിയുടെ ചെയര്‍മാനായും നിയമിച്ചുകൊണ്ടുള്ള തീരുമാനമാണ് വന്നത്.

 

 

Tags: