Thiruvananthapuram
ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ. ശശിക്കെതിരെ നടപടിയുണ്ടാകുമെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍. പരാതി വിശദമായി പഠിച്ച ശേഷം വേണം നടപടികള്‍ സ്വീകരിക്കാന്‍. സ്ത്രീകള്‍ക്കെതിരായ കേസ് ആയതിനാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും വി.എസ് പ്രതികരിച്ചു.
അതേ സമയം ശശിക്കെതിരായ പീഡനപരാതിയെ കുറിച്ച് അറിയില്ലെന്ന് മന്ത്രി കെ.കെ.ശൈലജ വ്യക്തമാക്കി. എന്തു പറഞ്ഞാലും വിവാദമാകും. പക്ഷം പിടിക്കാനില്ലെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.