Thiruvananthapuram
സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഇന്ന് നാലുപേര്‍ കൂടി മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശിയ രഞ്ജു, കോഴിക്കോട് എരഞ്ഞിക്കല്‍ സ്വദേശി അനില്‍ കുമാര്‍, വടകര സ്വദേശിനി നാരായണി, തൊടുപുഴ ഒളമറ്റം സ്വദേശി ജോസഫ് മാത്യു(58) എന്നിവരാണ് ഇന്നു മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണു ജോസഫ് മാത്യു മരിച്ചത്. പ്രളയബാധിത പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയവരാണു രഞ്ജുവും അനില്‍ കുമാറും. ഞായറാഴ്ച സംസ്ഥാനത്ത് പത്തുപേരാണ് എലിപ്പനി ബാധിച്ചു മരിച്ചത്.
ഇതോടെ നാലു ദിവസത്തിനിടെ എലിപ്പനി ബാധയില്‍ മരിച്ചവരുടെ എണ്ണം 34 ആയി. വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ച 68 പേരില്‍ 33 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗലക്ഷണങ്ങളോടെ 54 പേര്‍ ചികില്‍സയിലുണ്ട്.