Thiruvananthapuram
ഇന്ധനക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ഷെഡ്യൂളുകള്‍ വ്യാപകമായി വെട്ടിക്കുറച്ചു. പല ഡിപ്പോകളിലും ഡീസല്‍ കിട്ടാനില്ലാത്ത അവസ്ഥയാണ്. അതിനാല്‍ ദീര്‍ഘദൂര ബസുകള്‍ പലതും വഴിയില്‍ കുടുങ്ങിയിരിക്കുകയാണ്.
ഡീസല്‍ ഇനത്തില്‍ മാത്രം 185 കോടി രൂപ കെ.എസ്.ആര്‍.ടി.സി നല്‍കാനുണ്ടെന്ന് കോര്‍പ്പറേഷന്‍ എം.ഡി ടോമിന്‍ തച്ചങ്കരി ജീവനക്കാര്‍ക്ക് നല്‍കിയ കുറിപ്പില്‍ പറയുന്നു. സര്‍ക്കാരില്‍നിന്ന് 20 കോടി മാത്രമാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്. ശമ്പളം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഇത് തികയാത്ത അവസ്ഥയാണെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് നല്‍കിയ കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു.