സെക്കന്റ് ഹാന്റ് ഉല്‍പന്ന വില്‍പനയിലേക്ക് ഫ്ളിപ്പ്കാര്‍ട്ടും; പുതിയ വെബ്‌സൈറ്റ് അവതരിപ്പിച്ചു

Glint Staff
Thu, 23-08-2018 03:41:28 PM ;

 flipkart

സെക്കന്‍ഡ് ഹാന്റ് ഉല്‍പന്നങ്ങള്‍ വില്‍ക്കാനുള്ള പുതിയ പ്ലാറ്റ്ഫോമുമായി ഇ-കൊമേഴ്സ് കമ്പനിയായ ഫ്ളിപ്പ്കാര്‍ട്ട്  2GUD.com (ടൂഗുഡ്) എന്നാണ് വെബ്‌സൈറ്റിന്റെ പേര്. തല്‍ക്കാലം ഇത് മൊബൈല്‍ ബ്രൗസറുകളില്‍ മാത്രമേ ലഭ്യമാകൂ. വരും ദിവസങ്ങളില്‍ ടൂഗുഡിന്റെ ആപ്പും ഡെസ്‌ക്ടോപ് വെബ്‌സൈറ്റും കമ്പനി പുറത്തിറക്കും.

2GUD

സെക്കന്‍ഡ് ഹാന്‍ഡ് ഉല്‍പന്നങ്ങളുടെ വില്‍പന ഇന്ത്യയില്‍ ഏകീകരിക്കപ്പെട്ടിട്ടില്ലെന്നും അതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ സംരംഭമെന്നും
ഫ്‌ളിപ്കാര്‍ട്ടിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ കല്യാണ്‍ കൃഷ്ണമൂര്‍ത്തി പറഞ്ഞു.

 

നിലവില്‍ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, ടാബ്ലറ്റ്, ഇലക്ട്രോണിക് അക്‌സസറീസ് തുടങ്ങിയവയാണ് സൈറ്റില്‍ വില്‍പനയ്ക്കു വച്ചിരിക്കുന്നത്. മറ്റ് ഉപകരണങ്ങള്‍ പിന്നീട് വില്‍പനയ്‌ക്കെത്തും. പുതിയ ഉപകരണങ്ങളേക്കാള്‍ 50 ശതമാനം മുതല്‍ 80 ശതമാനം വരെ വിലക്കുറവിലാകും വില്‍പന. ഉപകരണത്തിന്റെ പഴക്കവും അവസ്ഥയും കണക്കിലെടുത്താവും വില നിശ്ചയിക്കപ്പെടുക.

 

Tags: