Thiruvananthapuram
വെള്ളമിറങ്ങിത്തുടങ്ങിയതോടെ സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലേക്കെത്തുന്നു. ജനശതാബ്ദി, ഐലന്‍ഡ് എക്സ്പ്രസുകള്‍ മാത്രമാണ് ഇന്ന് റദ്ദാക്കിയിട്ടുള്ളത്. രാത്രിയോടെ ഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിക്കാമെന്ന പ്രതീക്ഷയില്‍ റെയില്‍വെ. കേരള എക്സ്പ്രസ്, മുംബൈ-കന്യാകുമാരി എക്സ്പ്രസ് തുടങ്ങിയ ദീര്‍ഘദൂര ട്രെയിനുകള്‍ ഇന്ന് സര്‍വീസ് നടത്തും. തിരുവനന്തപുരം-ഭുവനേശ്വര്‍ പ്രത്യേക ട്രെയിനും ഇന്നുണ്ടാകും.
കെ.എസ്.ആര്‍.ടി.സി സര്‍വീസുകളും പഴയ സ്ഥിതിയിലേക്കെത്തുകയാണ്. ഇന്ന് പരമാവധി എല്ലാ റൂട്ടുകളിലേക്കും സര്‍വീസ് പുനരാരംഭിച്ചിട്ടുണ്ട്. പത്തനംതിട്ടയില്‍ നിന്ന് അടൂര്‍, കോട്ടയം, തിരുവനന്തപുരം റൂട്ടിലേക്കുള്‍പ്പെടെ ഇപ്പോള്‍ ബസുകള്‍ ഓടുന്നുണ്ട്. എറണാകുളത്ത് നിന്ന് തൃശൂര്‍ ഭാഗത്തേക്കുള്ള സര്‍വീസുകള്‍ കഴിഞ്ഞ ദിവസം തന്നെ ആരംഭിച്ചിരുന്നു.