Skip to main content
Thodupuzha

Missing

ഇടുക്കി വണ്ണപ്പുറത്തിന് സമീപം ഒരു കുടുംബത്തിലെ നാല് പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. മുണ്ടന്‍മുടി കാനാട്ട് കൃഷ്ണന്‍ (51), ഭാര്യ സുശീല (50) മകള്‍ ആശാ കൃഷ്ണന്‍ (21) മകന്‍ അര്‍ജുന്‍ (17) എന്നിവരെയാണ് കാണാതായത്. വീടിനുള്ളില്‍ നിറയെ രക്തക്കറയുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. വീടിന് പിന്നില്‍ വലിയ കുഴി മൂടിയ നിലയില്‍ കണ്ടെത്തിയിട്ടുമുണ്ട്.

 

വീട്ടില്‍ ആളനക്കം കാണാതായതോടെ അയല്‍ക്കാര്‍ അന്വേഷിച്ച് ചെന്നപ്പോള്‍ അകത്ത് ഭിത്തിയിലും തറയിലുമായി നിറയെ രക്തക്കറ കാണുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പോലീസില്‍ വിവരം അറിയിച്ചു.കാളിയാര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

 

Tags