Skip to main content
Kochi

abhimanyu

മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. അഭിമന്യുവിന്റെ വധത്തെ ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ല. സര്‍ക്കാര്‍ കോളേജില്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സംഭവം ദുഃഖകരമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. കലാലയങ്ങളില രാഷ്ട്രീയം നിരോധിച്ചുകൊണ്ട് ഹൈക്കോടതി നേരത്തെ ഇറക്കിയ ഉത്തരവ് ശക്തമായി നടപ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതി നിരീക്ഷണം.

 

ക്യാമ്പസ് രാഷ്ട്രീയത്തില്‍ പല തവണ സര്‍ക്കാരിന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കിയില്ല. അതിന്റെ പരിണിതഫലമാണ് അഭിമന്യുവിന്റെ കൊലപാതകമെന്നും ഹൈക്കോടതി വ്യക്തമാക്കി. കലാലയ രാഷ്ട്രീയത്തിന്റെ പേരില്‍ ഇനിയൊരു ജീവന്‍ കൂടി നഷ്ടമാകരുത്. കോളേജ് ക്യാമ്പസില്‍ രാഷ്ട്രീയ പ്രവര്‍ത്തനം അനുവദിക്കാന്‍ കഴിയില്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും കോടതി പറഞ്ഞു.