Kozhikode
കട്ടിപ്പാറ കരിഞ്ചോലയില്‍ മണ്ണിടിച്ചിലില്‍ കാണാതായ അവസാനത്തെ ആളുടെ മൃതദേഹവും കണ്ടെത്തി. മണ്ണിടിച്ചിലില്‍ മരിച്ച കരിഞ്ചോല അബ്ദുറഹിമാന്റെ ഭാര്യ നഫീസയുടെ മൃതദേഹമാണ് തിങ്കളാഴ്ച വൈകീട്ടോടെ കണ്ടെത്തിയത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി.
കഴിഞ്ഞ വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. അന്ന് മുതല്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ നടന്നുവരുകയായിരുന്നു. എന്നാല്‍, കാലാവസ്ഥ പ്രതികൂലമായതിനാലും, മലയുടെ ഭൂരിഭാഗവും ഇടിഞ്ഞ് വീണതിനാലും തിരച്ചില്‍ വളരെ ശ്രമകരമായി മാറുകയായിരുന്നു.