Skip to main content
Thiruvananthapuram

kevin

പ്രണയ വിവാഹത്തെ തുടര്‍ന്ന് ഭാര്യ വീട്ടുകാര്‍ കൊലപ്പെടുത്തിയ കവിന്‍ പി. ജോസഫിന്റെ കുടുംബത്തിന് വീടുവെക്കാന്‍ 10 ലക്ഷം രൂപ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. കെവിന്റെ ഭാര്യ നീനുവിന്റെ പഠനം ഏറ്റെടുക്കാനും ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

 

കെവിന്റെ കുടുംബത്തിന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു. കെവിന്റെ കുടുംബത്തിന് സ്ഥലം വാങ്ങി വീട് വെക്കുന്നതിനുള്ള സഹായമായാണ് 10 ലക്ഷം രൂപ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.