Kochi
കൊച്ചി മരടില്‍ സ്കൂള്‍ വാന്‍ കുളത്തിലേയ്ക്ക് മറിഞ്ഞ് രണ്ട് കുട്ടികളും ആയയും മരിച്ചു. മരട് കിഡ്സ് വേള്‍ഡ് ഡേകെയര്‍ വിദ്യാര്‍ത്ഥികളായ ആദിത്യനും വിദ്യലക്ഷമിയും ആയ ലത ഉണ്ണിയുമാണ് മരിച്ചത്. പരിക്കേറ്റ ഒരു കുട്ടിയെയും ഡ്രൈവറെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിയന്ത്രണം വിട്ട വാന്‍ കുളത്തിലേക്കു മറിയുകയായിരുന്നു.
എട്ട് കുട്ടികളും ആയയും ഡ്രൈവറുമാണ് വാനില്‍ ഉണ്ടിയുന്നത്.മരട് കാട്ടിത്തറ റോഡിലെ ക്ഷേത്രക്കുളത്തിലേക്കാണ് വാന്‍ മറിഞ്ഞത്.
അദ്ധ്യയന വര്‍ഷങ്ങള്‍ അപകടരഹിതമാകണം
https://lifeglint.com/content/locusglint/18060705/accident-free-school-…