Skip to main content
Thiruvananthapuram

 binoy-viswam.

ബിനോയ് വിശ്വത്തെ സി.പി.ഐയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനമുണ്ടായത്.

 

ഇക്കുറി മൂന്ന് സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അതില്‍ രണ്ട് സീറ്റില്‍ എല്‍.ഡി.എഫിനും ഒന്നില്‍ യു.ഡി.എഫിനും ജയിക്കാവുന്നതാണ്. എല്‍.ഡി.എഫിലെ ഒരു സീറ്റ് സി.പി.എമ്മിനും മറ്റൊന്ന് സി.പി.ഐക്കുമാണ്. സി.പി.എമ്മില്‍ നിന്ന് ആരാണ് മത്സരിക്കുന്നത് എന്ന് വ്യക്തമായിട്ടില്ല.

 

കോണ്‍ഗ്രസാണ് യു.ഡി.എഫില്‍ നിന്ന് മത്സരിക്കുന്നത്. എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ തന്നെ വലിയ പോര് നടക്കുകയാണ്. അടുത്ത ദിവസം കേരള നേതാക്കളെ രാഹുല്‍ ഗാന്ധി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. അവിടെ നടക്കുന്ന ചര്‍ച്ചയില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി ആരായിരിക്കുമെന്നതില്‍ തീരുമാനമുണ്ടാകും.