Kottayam
കെവിന്‍ വധക്കേസില്‍ പ്രതികളായ പോലീസുകാരെ സേനയില്‍ നിന്ന് പിരിച്ചുവിടാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി സൂചന.ഗാന്ധി നഗര്‍ എസ് ഐ എം.എസ്. ഷിബു അടക്കം കേസില്‍ വീഴ്ച വരുത്തിയ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെയാണ് പിരിച്ചുവിടാന്‍ ആലോചിക്കുന്നത്. നിലവില്‍ ഇവര്‍ സസ്‌പെന്‍ഷനിലാണ്.
അതിനിടയില്‍ കെവിനെ തട്ടിക്കൊണ്ടുപോയ വിവരം ഗാന്ധിനഗര്‍ എസ്‌ഐ എം.എസ്. ഷിബു മറച്ചുവച്ചത് 14 മണിക്കൂറുകളെന്ന ഐ.ജിയുടെ റിപ്പോര്‍ട്ടും പുറത്തു വന്നു. മേയ് 27 ഞായറാഴ്ച രാവിലെ ആറിനു സംഭവത്തെക്കുറിച്ച് അറിഞ്ഞിട്ടും രാത്രി എട്ടിനു മാത്രമാണ് അന്വേഷണം തുടങ്ങിയത്. കൂടാതെ മുഖ്യമന്ത്രി, ഐജി, എസ്പി എന്നിവരുടെ നിര്‍ദേശം അവഗണിക്കുകയും ചെയ്തു. സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വിഷയത്തെ കുടുംബപ്രശ്‌നമായി ഒഴിവാക്കിയെന്നും ഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ഇന്നു ഡിജിപിക്ക് കൈമാറും.