പതിനെട്ടുകാരനും പത്തൊന്‍പതുകാരിക്കും ഒരുമിച്ച് ജീവിക്കാം: ഹൈക്കോടതി

Glint Staff
Fri, 01-06-2018 06:10:31 PM ;
Kochi

 kerala-high-cour

പതിനെട്ടുകാരനും പത്തൊന്‍പതുകാരിക്കും ഒരുമിച്ച് ജീവിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി ഉത്തരവ്. മകളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പിതാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്.

 

തന്റെ മകളെ കാണാനില്ലെന്ന് കാട്ടി ആലപ്പുഴ സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേട്ട കോടതി പെണ്‍കുട്ടിക്കും ആണ്‍കുട്ടിക്കും
പ്രായപൂര്‍ത്തിയായെന്നും പ്രായപൂര്‍ത്തിയായവരുടെ തീരുമാനങ്ങളില്‍ വൈകാരികമായി ഇടപെടാനാവില്ലെന്നും കോടതി പറഞ്ഞു. എന്നാല്‍ ആണ്‍കുട്ടിക്ക് വിവാഹം കഴിക്കുന്നതിനുള്ള പ്രായമായിട്ടില്ല. ആ പ്രായത്തിലെത്തുമ്പോള്‍ ഇരുവര്‍ക്കും നിയമപരമായി  വിവാഹം കഴിക്കാവുന്നതാണെന്നും കോടതി നിര്‍ദേശിച്ചു.

 

ഒരുമിച്ച് ജീവിക്കുന്നവരെ കോടതിക്കു വേര്‍പെടുത്താനാകില്ലെന്നു സുപ്രീംകോടതി വിധിയുണ്ടെന്നും നിയമ പരിരക്ഷയുള്ളപ്പോള്‍ കോടതിക്ക് സൂപ്പര്‍ ഗാര്‍ഡിയന്‍ ആകാനാവില്ലെന്നും ജസ്റ്റിസ്. വി. ചിദംബരേഷ്, ജസ്റ്റിസ്. കെ.ബി. ജ്യോതീന്ദ്രനാഥ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

 

 

 

Tags: