Tue, 29-05-2018 04:04:55 PM ;
Kannur
പ്രണയ വിവാഹത്തിന്റെ പേരില്‍ നവവരനായ കെവിന്‍ ജോസഫ് കൊല്ലപ്പെട്ട കേസില്‍ മുഖ്യപ്രതികള്‍ കീഴടങ്ങി. കെവിന്റെ ഭാര്യ നീനുവിന്റെ പിതാവ് ചാക്കോ, സഹോദരന്‍ ഷാനു ചാക്കോ എന്നിവരാണ് പിടിയിലായത്. കണ്ണൂര്‍ കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ ഇവരെ കോട്ടയത്തേക്കു കൊണ്ടുവരികയാണ്.
കേസില്‍ ഒന്നാം പ്രതിയാണ് ഷാനു ചാക്കോ. ചാക്കോ ജോണ്‍ അഞ്ചാം പ്രതിയാണ്.കെവിന്റെ കൊലപാതകത്തിന് ശേഷം ഇരുവരും ഒളിവിലായിരുന്നു. മുന്‍കൂര്‍ ജാമ്യത്തിനായി ഇവര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതോടെ കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തവരുടെ എണ്ണം അഞ്ചായി.