ഹയര്‍സെക്കന്‍ഡറി -വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷ ഫലം പ്രഖ്യാപിച്ചു. ഹയര്‍സെക്കന്‍ഡറിക്ക് 83.75 ഉം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിക്ക് 90.24 വുമാണ് വിജയശതമാനം. ഏറ്റവും കൂടുതല്‍ വിജയ ശതമാനം കണ്ണൂര്‍ ജില്ലക്കാണ്, കുറവ് പത്തനംതിട്ടയ്ക്കും. 180 കുട്ടികള്‍ക്ക് മുഴുവന്‍ മാര്‍ക്കും ലഭിച്ചു. 14,735 പേര്‍ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി.
സേ പരീക്ഷ ജൂണ്‍ 5 മുതല്‍ 12 വരെ നടക്കും. മേയ് 16 വരെ ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. സെക്രട്ടേറിയറ്റിലെ പി.ആര്‍ ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്.
www.kerala.gov.in, www.keralaresults.nic.in, www.dhsekerala.gov.in, www.results.itschool.gov.in, www.cdit.org, www.examresults.kerala.gov.in, www.prd.kerala.gov.in, www.results.nic.in, www.educationkerala.gov.in വെബ്സൈറ്റുകളിലും PRD live, Saphalam 2018, iExaMS എന്നീ മൊബൈല്‍ ആപ്ലിക്കേഷനുകളിലും ഫലം ലഭിക്കും.