അട്ടപ്പാടിയിലെ ആദവാസി യുവാവ് മധു മരിച്ചത് ആള്‍ക്കൂട്ട മര്‍ദ്ദനം കൊണ്ടുതന്നെ. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മധുവിന്റെ ശരീരമാസകലം മര്‍ദ്ദനമേറ്റിട്ടുണ്ടെന്നും ഇതില്‍ തലക്ക് പിന്നിലേറ്റ അടിയാണ് മരണത്തിന് കാരണമായതെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി. മര്‍ദ്ദനത്തില്‍ മധുവിന്റെ വാരിയെല്ലുകള്‍ തകര്‍ന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
മരണകാരണം വെളിവായതോടെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷിക്കുമെന്ന് തൃശൂര്‍ റെയ്ഞ്ച് ഐ.ജി എം.ആര്‍ അജിത്കുമാര്‍ പറഞ്ഞു. പ്രതികള്‍ക്കുമേല്‍ ഐ.പി.സി 307,302,324 വകുപ്പുകളും എസ്.സി എസ്.ടി ആക്ടും ചുമത്തുമെന്ന് അദ്ദേഹം അറിയിച്ചു.
പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ച് മധുവിന്റെ മൃതദേഹം അട്ടപ്പാടിയിലേക്ക് കൊണ്ടുപോയി.