ശ്രീജിത്ത് വിജയന്റെ സാമ്പത്തിക തട്ടിപ്പ്: വാര്‍ത്താ വിലക്കിന് ഹൈക്കോടതിയുടെ സ്റ്റേ

Glint staff
Tue, 06-02-2018 04:09:22 PM ;
Kochi

kerala-high-court. 

ചവറ എം.എല്‍.എ വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്ത് വിജയനെതിരായ വാര്‍ത്തകള്‍ നല്‍കുന്നതിന്  കരുനാഗപ്പള്ളി  സബ് കോടതി ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു. കരുനാഗപ്പള്ളി സബ് കോടതിയുടെ  വിധി ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി പറഞ്ഞു.

 

സാമ്പത്തിക തട്ടിപ്പ് കേസ് സംബന്ധിച്ച് മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അതിനാല്‍അത്തരം വാര്‍ത്തകള്‍ നല്‍കുന്നതിന് വിലക്കേര്‍പ്പെടുത്തണമെന്നുമുള്ള ശ്രീജിത്തിന്റെ ആവശ്യം പരിഗണിച്ചായിരുന്നു കോടതി വിലക്ക്.

 

ബിനോയ് കോടിയേരിക്കൊപ്പം സാമ്പത്തിക തട്ടിപ്പ് ആരോപണം നേരിടുന്നയാളാണ് ശ്രീജിത്ത്. കോടതിയുടെ വാര്‍ത്താ വിലക്കിനെ തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ ആരോപണം ഉന്നയിച്ച യു.എ.ഇ പൗരന്‍ അബ്ദുല്ല അല്‍ മര്‍സൂഖി തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ നടത്താനിരുന്ന വാര്‍ത്താസമ്മേളനം കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.

 

 

Tags: