കൊച്ചിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണയാളെ ആശുപത്രിയിലെത്തിക്കാന്‍ ഇടപെട്ട അഭിഭാഷക രഞ്ജിനിക്ക് നിയമസഭയുടെ അഭിനന്ദനം. എറണാകുളം എം.എല്‍.എ ഹൈബി ഈഡനാണ് കൊച്ചിയിലെ സംഭവം സബ്മിഷനായി സഭയില്‍ അവതരിപ്പിച്ചത്. അപകടത്തില്‍പ്പെട്ടവരെ ആശുപത്രയിലെത്തിക്കാന്‍ ആളുകള്‍ മടിക്കുകയാണ്. അതുകൊണ്ട് ഡല്‍ഹി സര്‍ക്കാരിന്റെ മാതൃകയില്‍, അപകടത്തില്‍ പെട്ടവരെ ആശുപത്രിയിലെത്തിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുന്നതടക്കമുള്ള നടപടികള്‍ കേരളത്തിലും കൊണ്ടുവരണമെന്ന് ഹൈബി ഈഡന്‍ ആവശ്യപ്പെട്ടു.
രഞ്ജിനിയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അപകട സ്ഥലത്ത് ജനക്കൂട്ടം നോക്കി നിന്നത് നടുക്കം ഉണ്ടാക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സഭയുടെ പേരില്‍ രഞ്ജിനിയെ അഭിനന്ദനക്കണമെന്ന് ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ കേരള നിയമസഭയുടെ പേരില്‍ രഞ്ജിനിക്ക് അഭിനന്ദനം രേക്ഷപ്പെടുത്തിയത്.
കൊച്ചിയില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് ചാരവാര്‍ന്നു കിടന്നയാളെ രക്ഷിക്കാന്‍ ശ്രമിക്കാതെ നാട്ടുകാര്‍ നോക്കി നിന്നപ്പോള്‍, രഞ്ജിനി ഇടപെട്ടാണ് അപകടത്തില്‍ പെട്ട തൃശൂര്‍ സ്വദേശി സജിയെ ആശുപത്രിയില്‍ എത്തിച്ചത്.