എ.ബി.വി.പി പ്രവര്‍ത്തകന്റെ കൊലപാതകം: നാല് പേര്‍ അറസ്റ്റില്‍

Glint staff
Sat, 20-01-2018 11:46:36 AM ;
Kannur

केरल में एबीवीपी छात्र की हत्या, भाजपा ने किया बंद का आह्वान

കണ്ണൂരില്‍ എ.ബി.വി.പി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദ് കൊല്ലപ്പെട്ട സംഭവത്തില്‍ നാല് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പാറക്കണ്ടം സ്വദേശി  സലിം (26),  മുഹമ്മദ് (20), പാലയോട് സ്വദേശി ഹാഷിം (39), അളകാപുരം സ്വദേശി അമീര്‍ (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി തലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്ത ഇവരെ പേരാവൂര്‍ പൊലീസിനു കൈമാറി. രാഷ്ടീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് ജില്ലാ പൊലീസ് മേധാവി ശിവ വിക്രം അറിയിച്ചു.  
 

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് പേരാവൂരിനടുത്ത് കാക്കയങ്ങാട് ഗവ ഐ.ടി.ഐ വിദ്യാര്‍ത്ഥിയായ ശ്യാമപ്രസാദിനെ (24) വെട്ടിക്കൊലപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ ശ്യാമപ്രസാദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബൈക്കില്‍ സഞ്ചരിക്കവെ പിന്‍തുടര്‍ന്നു കാറിലെത്തിയ മുഖംമൂടി സംഘം ശ്യാമപ്രസാദിനെ ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ ശ്യാംപ്രസാദ് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. എന്നാല്‍ വരാന്തയില്‍ വെച്ച് വെട്ടി വീഴ്ത്തുകയായിരുന്നു.

 

രാഷ്ടീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം എന്നാണ് സൂചന. സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. രാവിലെ ആറിന് ആരംഭിച്ച ഹര്‍ത്താലില്‍ നിന്ന് വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.

 

പരിയാരം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുന്ന ശ്യാമപ്രസാദിന്റെ മൃതദേഹം ഇന്ന് പത്തരയോടെ പോസ്റ്റ് മോര്‍ട്ടം നടപടി പൂര്‍ത്തിയാക്കി കണ്ണൂരില്‍ എത്തിക്കും. തുടര്‍ന്ന് പഴയ ബസ് സ്റ്റാന്റ് പരിസരത്ത് പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

 

 

 

Tags: