സമൂഹ മാധ്യമങ്ങളിലൂടെ നടി പാര്‍വതിയെ അധിക്ഷേപിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി പ്രിന്റോയാണ് പിടിയിലായത്. സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടക്കുന്നു എന്ന് ചൂണ്ടിക്കാട്ടി പാര്‍വതി കഴിഞ്ഞ ദിവസം ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്ക് പാരാതി നല്‍കിയിരുന്നു. കൊച്ചി സൈബര്‍സെല്ലിനാണ് അന്വേഷണ ചുമതല.
പാര്‍വതിക്കെതിരായ പോസ്റ്റ് പ്രചരിപ്പിച്ചതിനാണ് പോലീസ് പ്രിന്റോയെ അറസ്റ്റ് ചെയ്തത്. പോസ്റ്റുകള്‍ പ്രചരിപ്പിച്ച കൂടുതല്‍ പേര്‍ക്കെതിരെ ഉടന്‍ നടപടി ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു. ഇവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു വരികയാണ്.
കസബ സിനിമയെ കുറിച്ച് നടത്തിയ പരാമര്‍ശത്തിന് ശേഷം തന്നെ മോശമാക്കി കാണിക്കുന്ന തരത്തില്‍ നിരവധി പോസ്റ്റുകളും ചിത്രങ്ങളും ട്രോളുകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെന്നും ഇത് തടയണമെന്നും, ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവരെ മാതൃകപരമായി ശിക്ഷിക്കണമെന്നും പാര്‍വതി പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.
കസബ പരാമര്‍ശം: സമൂഹ മാധ്യമങ്ങളിലെ അസഭ്യവര്‍ഷത്തിനെതിരെ പാര്‍വതി പരാതി നല്‍കി
http://lifeglint.com/content/newskerala/17122606/parvathy-files-complia…